വൈപ്പിൻ : വനാവകാശ നിയമ മാതൃകയിൽ തീരദേശ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ അവകാശം ഉറപ്പാക്കുന്ന നിയമം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകി. തീരദേശ പരിപാലന നിയമങ്ങൾ പോലുള്ള നിയന്ത്രണങ്ങളിൽ ഇളവ് ലഭ്യമാക്കാനും വികസനങ്ങൾക്കായി സ്ഥലങ്ങൾ ഏറ്റെടുക്കുമ്പോൾ പുനരധിവാസം ഉറപ്പാക്കണമെന്നും കടൽ ക്ഷോഭത്തിൽ ഭവനരഹിതരാകുന്നവർക്ക് കിടപ്പാടം നിർമ്മിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) നേതാക്കളായ ബേബി മാത്യു കാവുങ്കൽ, ജോസി പി. തോമസ്, ജിമ്മി വർഗീസ് പഴമ്പിള്ളി തുടങ്ങിയവർ നിവേദന സംഘത്തിലുണ്ടായിരുന്നു.