വൈപ്പിൻ: സാഹിത്യകാരനും പ്രഭാഷകനും അദ്ധ്യാപകനുമായിരുന്ന ജോയ് നായരമ്പലത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ അനുസ്മരിച്ചു. നായരമ്പലം ബി.വി.എച്ച്.എസിൽ നടന്ന അനുസ്മരണ സമ്മേളനം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. മാത്യൂസ് പുതുശേരി അദ്ധ്യക്ഷനായി. ജോസഫ് പനക്കൽ, വൈപ്പിൻ പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ വാളൂരാൻ, വാവ സെക്രട്ടറി അനിൽ പ്ലാവിയൻസ്, പി.ആർ. അലോഷ്യസ്, സരസൻ എടവനക്കാട്, കെ. സുനിൽകുമാർ, ഗ്രേസി ജോർജ്, ഡാളി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.