കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ ഞാറ്റുവേല ചന്തയും കർഷകസഭയും ലേലവിപണി ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ വിജയശിവൻ ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രിൻസ് പോൾ ജോൺ, ജിജി ഷാനവാസ്, അംബിക രാജേന്ദ്രൻ, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജേക്കബ് രാജൻ, ജോയിക്കുട്ടി സി. ജോൺ, കൃഷി ഓഫീസർ അമിത കെ. ജോർജ്, പോൾ മാത്യു എന്നിവർ സംസാരിച്ചു. റിട്ട. കൃഷി ഓഫീസർ ബേബി ജോർജ് ക്ലാസ് നയിച്ചു.