നെടുമ്പാശേരി: ലോക് ജനശക്തി പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി സ്ഥാപക നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ 78ാം ജന്മദിനാഘോഷം നെടുമ്പാശേരി സ്പൈസ് ആൻഡ് റിസേർച്ച് സെന്റർ അന്തേവാസികടൊപ്പം സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ചീഫ് ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ എൽസെറ്റ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ.ഡി.എ നേതാക്കളായ കെ.ജി. ഹരിദാസ്, വി.വി. രാജേന്ദ്രൻ, എൽ.ജെ.പി സംസ്ഥാന നേതക്കളായ എ.എ. റഷീദ്, സാജു ജോയ്സൺ, സിസ്റ്റർ അഗ്നസ്, പി.എം. ലാലു പ്രസംഗിച്ചു.