വൈപ്പിൻ: ആയിരത്തിലധികം പേർ ചേർന്ന് രൂപം കൊടുത്ത പരസ്പര സഹായ പദ്ധതിയായ ലൈഫ് ലൈൻ കേരള ട്രസ്റ്റിന്റെ കൈത്താങ്ങ് പദ്ധതി നാളെ വൈകിട്ട് 5ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പെരുമ്പിള്ളി തിരുകുടുംബഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ചെയർമാൻ ബിജു വർഗീസ് അദ്ധ്യക്ഷനാകും. ചികിത്സാ സഹായം കെ.ജെ. മാക്‌സി എം.എൽ.എ. യും വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷനും പഠനോപകരണങ്ങൾ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവും വിതരണം ചെയ്യും. ട്രസ്റ്റിന്റെ ഓൺലൈൻ ആപ്പ് സി.പി.എം. ഏരിയ സെക്രട്ടറി എം.പി. പ്രിനിൽ സ്വിച്ച് ഓൺ ചെയ്യും.