വൈപ്പിൻ: കടൽക്ഷോഭ പ്രദേശങ്ങളിലെ തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചന്തുരുത്ത് കമ്പനിപീടികയിലെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. അജയ് തറയിൽ, അഡ്വ. കെ.പി. ഹരിദാസ്, വിവേക് ഹരിദാസ്, എം.ജെ. ടോമി, വി.എസ്. സോളിരാജ്, മുനമ്പം സന്തോഷ്, രസികല പ്രിയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.