തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ 'ലഹരി വിരുദ്ധ' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രിൻസിപ്പൽ എം.ആർ.രാഖി പ്രിൻസ് ആമുഖ പ്രസംഗം നടത്തി. അസി. എക്സൈസ് ഇൻസ്പെക്ടർ എ.സി. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ എം.എൻ. ദിവാകരൻ, വൈസ് പ്രിൻസിപ്പൽമാരായ കെ.എസ്.ദർശന, ഫാ. ജിംജു പത്രോസ്, ക്ലബ് കൺവീനർ പി.എൽ.സോണിയ, ആർച്ച സുമേഷ് എന്നിവർ സംബന്ധിച്ചു. ലഹരി ഉപയോഗത്തിനെതിരെ വിവിധ പരിപാടികളും പോസ്റ്റർ മത്സരവും നടത്തി.