കൂത്താട്ടുകുളം: കഥകളുടെ അവതരണവുമായി കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ കുട്ടികൾ. പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ബാല്യകാല സഖി തുടങ്ങിയ കഥകളിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളെയും രംഗത്ത് അവതരിപ്പിച്ചു. ഋതുരാജ് രഞ്ജിത്, സ്റ്റീഫൻ ജോൺ രാജു, അളകനന്ദ വിനായക്, അരണ്യ രാജേഷ്, ടി ആർ ദേവ കൃഷ്ണ എന്നിവർ കഥാപാത്രങ്ങളായി. ഹെഡ്മിസ്ട്രസ് ടി.വി. മായ, പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ, എം.പി.ടി.എ പ്രസിഡന്റ് ഹണി റെജി, സി.എച്ച്. ജയശ്രി, ആർ. ധന്യ, ബിസ്മി ശശി എന്നിവർ സംസാരിച്ചു.