kklm

കൂത്താട്ടുകുളം: അടിയന്തരാവസ്ഥ വിരുദ്ധദിനത്തിന്റെ ഭാഗമായി അടിയന്തിരാവസ്ഥ സമര പോരാളികളായ ഇലഞ്ഞി സ്വദേശികളും ബി.ജെ.പി പ്രവർത്തകരുമായ ശ്രീധരമാരാർ,വിക്രമൻ.പി.ജി എന്നിവരെ ആദരിച്ചു. അടിയന്തരാവസ്ഥയിൽ നടന്ന കൊടിയ മർദ്ദനങ്ങളെക്കുറിച്ച് ഓർമ്മകൾ പങ്കുവച്ചു. ബി.ജെ.പി പിറവം മണ്ഡലം പ്രസിഡന്റ്‌ സിജു ഗോപാലകൃഷ്ണൻ, ഇലഞ്ഞി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശശികല സന്തോഷ്‌, വൈസ് പ്രസിഡന്റ്‌ വി. മോഹനൻ, ഗീത നിരവത്ത്, അനിൽകുമാർ ഷാജി തുടങ്ങിയവർ പങ്കെടുത്തു.