fisat

അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. ബാംഗ്ലൂർ, കോഗ്നിസൻറ് ടെക്നോളോജിസ് സീനിയർ ഡയറക്ടറും ക്യാമ്പസ് റിക്രൂട്മെൻറ് റിലേഷൻഷിപ്പ് ഇന്ത്യൻ മേധാവിയുമായ അശ്വതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. ഇ വർഷം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ വിജയികളായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ. വി. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡോ. ദീപ മേരി മാത്യൂസ്, ഡോ. സുജേഷ് പി. ലാൽ തുടങ്ങിവർ പങ്കെടുത്തു.