മൂവാറ്രുപുഴ: സംസ്ഥാനത്ത് വിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകൾ തീർപ്പാക്കുന്നതിന് അദാലത്ത് നടത്തുവാൻ സർക്കാർ തീരുമാനം. ജൂലൈ 26ന് എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് അദാലത്ത്. മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 31ന് മുമ്പുള്ള അദ്ധ്യാപകനിയമനം, അപ്രൂവൽ, പെൻഷൻ, വിജിലൻസ് കേസുകൾ, ഭിന്നശേഷി സംവരണം എന്നിവ സംബന്ധിച്ച് പരാതിയുള്ളവർ ജൂലൈ 15ന് മുമ്പ് മൂവാറ്രുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പരാതി നൽകേണ്ടതാണെന്ന് ഡി. ഇ.ഒ അറിയിച്ചു.