mzr

കോലഞ്ചേരി: മഴുവന്നൂർ കുന്നക്കുരുടി വാർഡിലെ ചെണ്ടുമല്ലി കൃഷി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ആർ. രാജി, ഷൈനി റെജി, പഞ്ചായത്ത് അംഗം നീതു പി. ജോർജ്, ബിന്ദു ഷിബു എന്നിവർ സന്നിഹിതരായി. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി രണ്ടര ഏക്കർ തരിശുഭൂമിയിൽ ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ട്.