അലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൻ (ഓട്ടോണോമസ്) കോളേജിലെ മൂന്നാം വർഷ കെമിസ്ട്രി വിഭാഗം വിദ്യാർത്ഥിനി ആൻഡ്രിയ തോമസ് കാശ്മീർ ശ്രീനഗറിൽ നടന്ന സ്‌പെഷ്യൽ നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തു.
സെവൺ കേരള ഗേൾസ് ബറ്റാലിയന്റെ കീഴിൽ പ്രവർത്തിക്കുന്ന എൻ.സി.സി യൂണിറ്റിലെ അംഗമായ ആൻഡ്രിയ ജൂൺ 19 മുതൽ നടന്ന 10 ദിവസത്തെ ക്യാമ്പിൽ കേരള ഡയറ്ര്രകറേറ്റിനെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്. കേരളത്തിൽനിന്ന് ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് 14 പേർക്കാണ്. പുത്തൻവേലിക്കര സ്വദേശികളായ തോമസിന്റെയും ഷോളിയുടെയും മകളാണ്.