കുമ്പളങ്ങി സൗത്ത്: ഗുരുധർമ്മ പ്രചാരണസഭ കൊച്ചിമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കുമ്പളങ്ങി സൗത്ത് ഗുരുവരമഠത്തിൽ നടന്ന ചടങ്ങിൽ യുവജനസംഘടനയ്ക്ക് രൂപം നൽകി. കൊച്ചി മണ്ഡലം വൈസ് പ്രസിഡന്റ് ലിവി വാസവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബുരാജ്, ജോയിന്റ് സെക്രട്ടറി അഭയ്, ശിവഗിരി ഉപദേശകസമിതി അംഗം അഡ്വ. മധു മാധവൻ, ജില്ലാ വൈസ് പ്രസിഡന്റ് ഗീതാ സുബ്രഹ്മണ്യൻ, കമ്മിറ്റിഅംഗം മിനി പ്രദീപ്, മാതൃവേദി കൺവീനർ നിഷാ അനിൽ എന്നിവർ പങ്കെടുത്തു.
യുവജന സംഘടനാ ഭാരവാഹികളായി ലൈജു ശാസ്താംപറമ്പിൽ (പ്രസിഡന്റ്), ശ്യാംപ്രസാദ് (വൈസ് പ്രസിഡന്റ്), സുമേഷ് ടി.എസ്. (സെക്രട്ടറി), സുഭാഷ് (ജോയിന്റ് സെക്രട്ടറി), വി.വി. സുധീർ (ട്രഷറർ), വിഷ്ണു, ഗംഗ, ഗായത്രി, നിഷ സലീം, ഷൈബി രാജേഷ്, നിഖിത, ലാൽജി, ശ്രീരഞ്ജന, അമ്പിളി ഷാലൻ, അപർണ സുരേഷ്, അദ്വൈത് കൃഷ്ണ, ഹരിനന്ദന, ഷിജു, സുഭാഷ് നികർത്തിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഗുരുധർമ്മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് ബാബുരാജ് ഗുരുവരമഠത്തിൽ വൃക്ഷത്തൈനട്ടു. ജില്ലാ സെക്രട്ടറി സുരേഷ് സംസാരിച്ചു.