പറവൂർ: ശിവഗിരിമഠത്തിലെ ആദ്യസന്യാസിനിയും പാല്യത്തുരുത്ത് ശ്രീനാരായണ സേവികാശ്രമം സ്ഥാപകയുമായ സ്വാമിനി അമൃതമാതയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരണയോഗം നാളെ രാവിലെ 10ന് വാവക്കാട് എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കും. പ്രൊഫ. സുരാജ് ബാബു അദ്ധ്യക്ഷനാകും. സ്വാമിനി ശാരദപ്രിയമാത, തമ്പി കല്ലുപുറം തുടങ്ങിയവർ പങ്കെടുക്കും.