ആലുവ: പുക്കാട്ടുപടി കേന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടാസംഘങ്ങളുടെ അതിക്രമങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ആലുവ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്
എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ, ശ്രീകാന്ത്, സുരേന്ദ്രൻ വയലോരം, മുരളി കോൽപ്പുറത്ത്, അനീഷ് കടമ്പനാട്ട്, ശിവദാസ് ഗുരുക്കൾ, അയ്യപ്പൻ, രാജപ്പൻ, നിമേഷ്, ശശി, പി.കെ. പ്രദീപ്, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.