പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശകർക്ക് വാർഡുകളിൽ പ്രവേശിക്കുന്നതിന് സമയക്രമം ഏർപ്പെടുത്തി. രാവിലെ ആറ് മുതൽ ഏട്ടര വരെയും ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ രണ്ട് വരെയും വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ട് വരെയുമാണ് സന്ദർശന സമയം. മറ്റു സമയങ്ങളിൽ രോഗികളെ കാണാനെത്തുന്നവർ അഞ്ച് രൂപയുടെ വിസിറ്റിംഗ് പാസെടുക്കണം. എച്ച്.എം.സിയുടെ തീരുമാന പ്രകാരം തിങ്കൾ മുതൽ സമയക്രമം പ്രാബല്യത്തിൽ വരും.