കൊച്ചി: സാങ്കേതികവിദ്യ ദുരുപയോഗിച്ച് പണംതട്ടിയെടുക്കുന്ന മാഫിയ സംഘങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ സാമ്പത്തിക കുറ്റന്വേഷണ ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ഈ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ എ.ഐ.വൈ.എഫ് ജാഗ്രതാസമിതികൾ രൂപീകരിച്ച് ക്യാമ്പയിനുകൾക്ക് രൂപം നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ അറിയിച്ചു.