കൊച്ചി: കൊച്ചി മെട്രോ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന കൊച്ചിമെട്രോ മെഗാ ഫുഡ് ഫെസ്റ്റ് നാളെ സമാപിക്കും. കലൂർ മെട്രോസ്റ്റേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിൽ കഫേ കുടുംബശ്രീ ഒരുക്കുന്ന വ്യത്യസ്ത ഭക്ഷണ വിഭവങ്ങളാണ് പ്രത്യേകത. ഇതോടനുബന്ധിച്ചുള്ള കൺസ്യൂമർഫെസ്റ്റും നാളെ സമാപിക്കും.