ആലുവ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. 34 സ്റ്റേഷനുകളിലും സ്‌പെഷ്യൽ യൂണിറ്റുകളിലും കളമശേരി ഡി.എച്ച്.ക്യുവിലും പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം.വി. സനിൽ, പ്രസിഡന്റ് ജെ. ഷാജിമോൻ, സ്വാഗതസംഘം ഭാരവാഹികളായ കെ.കെ. സന്തോഷ്‌കുമാർ, എ.കെ. പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി. 10ന് ആലുവ വൈ.എം.സി.എയിലാണ് ജില്ലാ സമ്മേളനം.