കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്‌സണൽ മാനേജ്മന്റ് കേരള ചാപ്റ്ററിന്റെ ബെസ്റ്റ് സി.എസ്.ആർ അവാർഡ് നിറ്റാ ജലാറ്റിന്. സാമൂഹികക്ഷേമം മുൻനിറുത്തിയുള്ള വിവിധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.
എറണാകുളം ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ സിയാൽ എം.ഡി സുഹാസിൽനിന്ന് നിറ്റാ ജലാറ്റിൻ ജനറൽ മാനേജർ പോളി സെബാസ്റ്റ്യൻ, എച്ച്.ആർ മേധാവി സൂരജ് എസ്.എസ്, സി.എസ്.ആർ മാനേജർ എബി നെൽസൺ എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്‌സണൽ മാനേജ്മന്റ് ചെയർമാൻ ജോൺസൺ മാത്യു, സെക്രട്ടറി ഷേമ സന്ദീപ് എന്നിവർ പങ്കെടുത്തു.