vp-george

ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്ക് ഓഫീസിന് മുമ്പിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ബാബു പൈനാടത്ത് അദ്ധ്യക്ഷനായി. കെ.ഡി. റോയി, ഷാഫി അബ്ദുൽ കരിം, എം.ഒ. ബേബി, പി.എസ്. നൗഷാദ്, വി.എം. അലിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. റേഷൻ വ്യാപാരികൾ ജൂലായ് 8,9 തീയതികളിൽ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന രാപകൽ സമരത്തിന് മുന്നോടിയായിട്ടായിരുന്നു ധർണ.