കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽനിന്ന് മൂന്ന് വർഷത്തെ എൽ.എൽ.ബി പൂർത്തിയാക്കിയ 2019-2022 ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഇന്ന്.

കൊച്ചി വാട്ടർമെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും കൊച്ചി മെട്രോ ജനറൽ മാനേജറുമായ സാജൻ.പി. ജോൺ, കെ.എസ്.ഇ.ബി സീനിയർ ഫിനാൻസ് ഓഫീസർ ശിവശങ്കരൻ, എഫ്.എ.സി.ടി വിജിലൻസ് ഓഫീസർ ബാലകൃഷ്ണൻ, ഇ.പി.എഫ്.ഒ റീജിയണൽ കമ്മീഷണർ പ്രണവ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ രാകേഷ്. സി തുടങ്ങിയ പ്രമുഖരുൾപ്പെടെ 35പേരാണ് ബാച്ചിലുള്ളത്.

വൈകിട്ട് 5.30ന് കുസാറ്റ് സയൻസ് സെമിനാർ കോംപ്ലക്‌സിൽ നടക്കുന്ന പരിപാടിയിൽ വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ അദ്ധ്യക്ഷനാകും. ഹൈക്കോടതി അഡീഷണൽ ജഡ്ജി ജസ്റ്റിസ് ശ്യാംകുമാർ വി.എം, കുസാറ്റ് ലാ ഡീൻ ഒഫ് ഫാക്കൽറ്റി ഡോ.കെ.സി. സണ്ണി, എസ്.എൽ.എസ് ഡയറക്ടർ ഡോ. പ്രീത. എസ്, വിദ്യാർത്ഥി പ്രതിനിധി സജീവ് പി.ജി എന്നിവർ സംസാരിക്കും.