thir
തിരുവാങ്കുളം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച കെ. ദാമോദരൻ അനുസ്മരണം ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു. സി.കെ. വേണുഗോപാൽ, എ.കെ. ദാസ് തുടങ്ങിയവർ സമീപം

തിരുവാങ്കുളം: പബ്ലിക് ലൈബ്രറിയിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി കെ. ദാമോദരൻ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി.കെ. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ജി. പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ്, ഡോ. പി.ഐ. കുര്യാക്കോസ്, സെക്രട്ടറി ടി.പി. കൊച്ചുമോൻ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ശശിധരപ്പണിക്കർ, ഗിരിജാദേവി എന്നിവർ സംസാരിച്ചു.