കൊച്ചി: നിധി കമ്പനീസ് അസോസിയേഷൻ എറണാകുളം സോണൽ സമ്മേളനം 14ന് പറവൂരിൽ നടക്കും. രാവിലെ 10.30ന് പറവൂർ കെടാമംഗലം കവിത ഈവന്റ് ഹബ്ബിൽ ആരംഭിക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി എസ്. ശർമ്മ, ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. ബിസിനസ് മീറ്റ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡേവീസ് പാലത്തിങ്കൽ നിർവഹിക്കും. സോണൽ പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷനാകും. നിധി നിയമങ്ങളെക്കുറിച്ച് പഠന ക്ലാസ്, ബിസിനസ് പെർഫോമൻസ് അവാർഡ്, ചർച്ച ക്ലാസുകൾ എന്നിവയും നടക്കും.