കൊച്ചി: സ്ട്രീറ്റ് ലൈറ്റിന്റെ പേരിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.
സർക്കാർ അനുമതി ഇല്ലാത്തതിനാൽ മെയിന്റനൻസ് പ്രോജക്ടിന് അംഗീകാരം നൽകേണ്ട ജില്ലാ ആസൂത്രണസമിതി നാലുമാസമായിട്ടും ചേർന്നിട്ടില്ല. എങ്കിലും നിലവിലെ കരാറുകാരനെക്കൊണ്ട് നഗരസഭ മെയിന്റനസ് വർക്ക് ചെയ്യിപ്പിക്കുന്നുണ്ട്. ഈ വിഷയങ്ങളെല്ലാം കഴിഞ്ഞ കൗൺസിലിൽ അവതരിപ്പിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷം ഇതിന്റെപേരിൽ സമരത്തിന് ഇറങ്ങിയത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.