vettoor

മൂവാറ്റുപുഴ: ബഷീർ ദിനത്തിൽ ബാല്യകാലസഖിയുടെ 80-ാം വാർഷികം ആഘോഷിച്ച് വീട്ടൂർ എബനേസർ ഹയർ സെക്ക‌ൻഡറി സ്കൂൾ വിദ്യാർത്ഥികൾ. നോവലിന്റെ പുനർ വായന, ബഷീർ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്, മലയാളം അദ്ധ്യാപിക സാറാ ജോണിന്റെ പാത്തുമ്മ കഥാപാത്ര അവതരണം, ബഷീർ കഥകളുടെ ആസ്വാദനക്കുറിപ്പ് മത്സരം, ബഷീർ ദിന ക്വിസ്, 'ബഷീർ, ദ മാൻ ' ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, പി.ടി.എ. പ്രസിഡന്റ് എസ്. മോഹൻദാസ്, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ് എന്നിവർ സംസാരിച്ചു.