ആലുവ: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം സിനിമാ ഷൂട്ടിംഗിന് നൽകിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ വിളിച്ചു വരുത്തി ശാസിച്ചു. മേലിൽ ഇതാവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. അങ്കമാലി താലൂക്ക് പ്രസവവുമായി ബന്ധപ്പെട്ട് യുവതിയ്ക്ക് അണുബാധ വന്ന കേസിൽ ആശുപത്രി കമ്മീഷൻ സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. മനുഷ്യാവകാശകമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയാണ് ആലുവ പാലസിൽ വെള്ളിയാഴ്ച സിറ്റിംഗ് നടത്തിയത്. 49 കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 39 കേസ് പരിഗണിച്ചു. ഒരു കേസ് തീർപ്പാക്കി.