അങ്കമാലി: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തുറവൂർ പെരിങ്ങാംപറമ്പ് കാരേക്കാടൻ കെ.ഒ അഗസ്റ്റിൻ (55)ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 3.45 നാണ് അപകടം. ടി.ബി ജംഗ്ഷനിൽ നിന്ന് വരികയായിരുന്ന ബൈക്ക് അങ്ങാടികടവ് സിഗ്നൽ ജംഗ്ഷൻ മറികടക്കവേ ആലുവ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാർ ഇടിച്ചാണ് അപകടം. മത്സ്യവില്പന നടത്തുന്ന അഗസ്റ്റിൻ മാർക്കറ്റിൽ നിന്ന് മീൻ എടുക്കാൻ പോകവേയാണ് അപകടം നടന്നത്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: നടുവട്ടം അവുപ്പാടൻ സിബി. മക്കൾ: ബ്രിസ്‌റ്റോ അഗസ്റ്റിൻ ( വൈദിക വിദ്യാർത്ഥി, എം.എസ്.എഫ്.എസ് ഏറ്റുമാനൂർ), ബ്രൈറ്റോ അഗസ്റ്റിൻ ( ഫിസിയോ തെറാപ്പി വിദ്യാർത്ഥി, എൽ.എഫ് ഹോസ്പിറ്റൽ, അങ്കമാലി).