തൃപ്പൂണിത്തുറ: പൂത്തോട്ട പാലത്തിനടുത്ത് തെരുവുനായ റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ ഓടിച്ച യുവതി നിയന്ത്രണം വിട്ട് റോഡിൽ വീണു പരിക്കേറ്റു. ഇന്നലെ രാവിലെ 9.30ന് തൃപ്പൂണിത്തുറയിലേയ്ക്ക് വരികയായിരുന്ന കുരീക്കാട് കിഴക്കേപുരയിടം വീട്ടിൽ പ്രിയ (36) യ്ക്കാണ് കാലിന് പരിക്കേറ്റത്. കുരച്ചു കൊണ്ട് മറ്റൊരു നായയെ പിന്തുടർന്ന് വന്ന തെരുവുനായ പ്രിയയുടെ സ്കൂട്ടറിൽ ഇടിക്കുകയും വാഹനം നിയന്ത്രണം തെറ്റുകയുമായിരുന്നു. താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.