കൊച്ചി: മരട് കണ്ണാടിക്കടവിൽ സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് അപകടം. പരിക്കേറ്റ കാർ ഡ്രൈവർ ജോമോനെ (44) വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ന് പനങ്ങാട് നിന്ന് ആലുവയിലേക്കുപോകുന്ന ആരോമൽ ബസ് യാത്രക്കാരെ കയറ്റാൻ കണ്ണാടിക്കാട് സ്റ്റോപ്പിൽ നിറുത്തിപ്പോൾ അതേ ദിശയിൽവന്ന കാർ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിനടിയിൽ പെട്ടുപോയ കാറിൽ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് ജോമോനെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്രെയിൻ എത്തിച്ചാണ് കാർനീക്കിയത്.