bharatheeya

കൊച്ചി: പ്രവർത്തകർക്കും പ്രവർത്തകരിലൂടെ സമൂഹത്തിനും ദിശാബോധം നൽകുന്നതിൽ പഠന ശിബിരങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനാദ്ധ്യക്ഷ ഡോ. എസ് ഉമാദേവി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ഡോക്ടർ സി.എം. ജോയ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. അരവിന്ദാക്ഷൻ നായർ, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് എന്നിവർ സംസാരിച്ചു. ജസ്റ്റിസ് ആർ. ഭാസ്‌കരൻ (മുഖ്യരക്ഷാധികാരി), അഡ്വ. കെ. രാംകുമാർ (ചെയർമാൻ), ഡോ. മാവൂത്തു (വർക്കിംഗ് ചെയർമാൻ) എന്നിവരടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.