കാലടി: കിഴക്കേദേശം എ.കെ.ജി സ്മാരക ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ. ഭാസ്കരപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി. വത്സല അനുസ്മരണ പ്രഭാഷണം നടത്തി. എൻ. പരമേശ്വരൻ, വി.കെ. സിറാജ്, നജീബ് ഹൈദ്രോസ്, അനൂപ് തുടങ്ങിയവർ സംസാരിച്ചു.