laxy-joy

അങ്കമാലി: അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാർഡിൽ കൃഷിഭവന്റെ സഹകരണത്തോടെ ഹൈ ഡെനിസിറ്റി പോളി എഥിലിൻ ചട്ടികളിൽ ‍ പച്ചക്കറി തൈ വിതരണം ഫിസാറ്റ് മുൻ ചെയർമാൻ ഡോ. പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ‍ രൂപകല്‍പന ചെയ്തിട്ടുളള ഈ ചട്ടികളിൽ ‍ പച്ചക്കറികൾ മാറിമാറി കൃഷി ചെയ്യാവുന്നതാണ്. അഞ്ച് വർഷം വരെ പരിസ്ഥിതി സൗഹൃദമായി നിലനില്‍ക്കുന്ന ചട്ടികളാണിവ. 5 ചട്ടികളും പച്ചക്കറി തൈകളും വളവും ഉൾപ്പെടെയാണ് 30 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. യോഗത്തിൽ വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ ലക്സി ജോയ് അദ്ധ്യക്ഷത വഹിച്ചു.