തൃപ്പൂണിത്തുറ: നഗരസഭയിലെ പി.എം സ്വാനിധി ലോൺ ലഭിച്ച വഴിയോര കച്ചവടക്കാർ, കുടുംബശ്രീ സംരംഭകർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരെ ഇൻഷ്വറൻസ്, ബാങ്കിംഗ് തുടങ്ങി സർക്കാരിന്റെ വിവിധ പദ്ധതികളിൽ ചേർക്കുന്നതിന് 'സ്വാനിധി സേ സമൃദ്ധി' ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ് അദ്ധ്യക്ഷയായി. സെക്രട്ടറി പി.കെ. സുഭാഷ് പദ്ധതി വിശദീകരിച്ചു. എൻ.യു.എൽ.എം സിറ്റിമിഷൻ മാനേജർ മിഥുൻ ജവഹർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ ബെന്നി, സി.ഡി.എസ് ചെയർപേഴ്സൺമാരായ സുജിത സുരേഷ്, സുന്ദരി ഷാജി, കൗൺസിലർ രാധിക വർമ്മ, മേബിത ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. പി.എം. സ്വാനിധി ലോണായ 10000രൂപ നൽകുന്നതിനുള്ള അപേക്ഷകൾ ക്യാമ്പിൽ സ്വീകരിച്ചു.