മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് എതിരില്ല. 13 അംഗ ഭരണ സമിതിയിൽ എം.എൻ. അശോക് കുമാർ, സി.എം. ഇബ്രാഹിം കരീം, പി.വി. ഇമ്മാനുവൽ, ജോളി പി. ജോർജ്, യു. ആർ. ബാബു, കെ.എ. നവാസ്, പി. വേണുഗോപാൽ, മിനി ബൈജു, സീന വർഗീസ്, എൻ.എ. സാബു, വി. അരുൺ ദേവ്, സൗമ്യ അനീഷ്, ടി.എം. ഷബീർ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വർഷങ്ങളായി എൽ.ഡി.എഫാണ് സംഘം ഭരിക്കുന്നത്.