bank

മൂവാറ്റുപുഴ: തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും വിദ്യാഭ്യാസ പുരസ്കാര വിതരണവും പഠനോപകരണ വിതരണവും നടത്തി. തൃക്കളത്തൂർ, പേഴയ്ക്കാപ്പിള്ളി, മുടവൂർ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകിയ സ്കോളർഷിപ്പിന്റെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം ചലച്ചിത്ര അക്കാഡമി അംഗം എൻ.അരുൺ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ബാബു ബേബി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ്, ഗ്രാമ പഞ്ചായത്ത് അംഗം സുകന്യ അനീഷ്, ആർ. സുകുമാരൻ, വൈസ് പ്രസിഡന്റ് സുശീല നിലകണ്ഠൻ, ബാങ്ക് സെക്രട്ടറി എം.വി. ഗൗരി എന്നിവർ പ്രസംഗിച്ചു.