തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം തെക്കൻ പറവൂർ ശാഖയുടെയും ഭാരതീയ പാരമ്പര്യ നാട്ടുവൈദ്യ ചികിത്സാ സംഘത്തിന്റെയും പുനർജനി ആയുർവേദ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഭാരതീയ പാരമ്പര്യ നാട്ടുചികിത്സ സെമിനാറും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ തെക്കൻ പറവൂർ പി.എം സ്‌കൂൾ അങ്കണത്തിൽ നടക്കും. കെ.എൻ.ശ്രീദേവി, കെ.കെ. രാമചന്ദ്രൻ വൈദ്യർ, ബാലകൃഷ്‌ണ വൈദ്യർ, സോമൻ വൈദ്യർ, ഡോ. രേണു സുരേഷ്, എസ്.കെ. അജീഷ്, എ.ഡി. ഉണ്ണിക്കൃഷ്‌ണൻ, എൽ. സന്തോഷ്, കെ.ജി. നോബി, ഇ.കെ. അജീഷ് എന്നിവർ പങ്കെടുക്കും.