photo

വൈപ്പിൻ: കടൽക്ഷോഭം രൂക്ഷമായ എടവനക്കാട് തീരദേശത്ത് ജിഡഫണ്ട് ഉപയോഗിച്ച് ടെട്രോപോഡ് സ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കടൽക്ഷോഭം ഉണ്ടാകുമ്പോൾ താത്കാലികമായി സ്ഥാപിക്കുന്ന ജിയോബാഗുകൾ പ്രശ്‌ന പരിഹാരമല്ല. 20 വർഷം മുമ്പുണ്ടായ സുനാമിയിൽ ഇളകി മാറിക്കിടക്കുന്ന കരിങ്കല്ലുകൾ എടുത്ത് വീണ്ടും കടൽഭിത്തി പൂർണമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്നലെ എടവനക്കാട് പഴങ്ങാട് കടപ്പുറം സന്ദർശിക്കുകയായിരുന്നു വി.ഡി. സതീശൻ. ഹൈബി ഈഡൻ എം.പി, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ടി.എ. ജോസഫ്, അഡ്വ. ടിറ്റോ ആന്റണി, വി.എസ്. സോളിരാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ജനകീയ സമരസമിതി നേതാക്കൾ, ക്രിസ്ത്യൻ, മുസ്ലിം പുരോഹിതർ തുടങ്ങിയവർ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തി.