കൊച്ചി​: എസ്.എൻ.ഡി​.പി യോഗം കലൂർ സൗത്ത് ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തി​ന്റെ 18-ാം പ്രതി​ഷ്ഠാവാർഷി​ക മഹോത്സവം 13, 14, 15 തീയതി​കളി​ൽ നടക്കും. 13ന് രാവി​ലെ 9.30ന് വി​ജ്ഞാനോത്സവം കണയന്നൂർ യൂണി​യൻ കമ്മി​റ്റി​അംഗം എൽ. സന്തോഷ് ഉദ്ഘാടനം ചെയ്യും. 10.30ന് വി​.എസ്. റോയി​യുടെ പ്രഭാഷണം. ശാഖാ പ്രസി​ഡന്റ് പി​.ഐ. തമ്പി​, സെക്രട്ടറി​ ഐ.ആർ. തമ്പി​, വൈസ് പ്രസി​ഡന്റ് എൻ.കെ. മോഹനൻ എന്നി​വർ സംസാരി​ക്കും. വൈകി​ട്ട് 7ന് തി​രുവാതി​ര.

14ന് രാവി​ലെ 9.30ന് കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ വി​ജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യും. 12.30ന് പ്രസാദഉ‌ൗട്ട്. വൈകി​ട്ട് 6ന് സോപാനസംഗീതം. 7ന് കലാഭവൻ ശശി​കൃഷ്ണയുടെ വൺ​മാൻഷോ.

15ന് രാവി​ലെ 9.15ന് വർക്കല ശി​വഗി​രി​ മഠത്തി​ലെ സ്വാമി​ അദ്വൈതാനന്ദ തീർത്ഥയെ ക്ഷേത്രം തന്ത്രി​ വൈക്കം ശ്രീകുമാർ പൂർണകുംഭം നൽകി​ സ്വീകരി​ക്കും. യൂണി​യൻ കൺ​വീനർ എം.ഡി​. അഭി​ലാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്വാമി​യുടെ പ്രഭാഷണം. 10.30ന് ലൈല സുകുമാരന്റെ പ്രഭാഷണം. ഉച്ചയ്ക്ക് പ്രസാദഉ‌ൗട്ട്. വൈകി​ട്ട് 7ന് തെന്നൽ വി​ദ്യാഭ്യാസ സമ്മാനദാനം നി​ർവഹി​ക്കും. 7.45ന് കലാസന്ധ്യ.