മുവാറ്റുപുഴ: മർച്ചന്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗവ. ടൗൺ യു.പി സ്കൂളിലെ ക്ലാസ് മുറികൾക്കായി സീലിംഗ് ഫാനുകൾ നൽകി. അന്തർദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഫാൻ വിതരണം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റഫീക്ക് അദ്ധ്യക്ഷനായി. അബ്ദുൽ കരീം വെള്ളാപ്പിള്ളി, ഷനീർ അലിയാർ, സുധീർലാൽ, നസിർ അലിയാർ, ബഷീർ, സ്കൈലാബ്, സുൽഫിക്കർ വെളിയത്തുകൂടി, ചിന്നമ്മ വർഗീസ്, ലതാ ഏബ്രാഹം, സീമ നിസാർ, ഹെഡ്മിസ്ട്രസ് കെ.ജി ഡീന, അദ്ധ്യാപികമാരായ സൂസൻ, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.