വൈപ്പിൻ: കടൽക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന എടവനക്കാട് തീരദേശത്തെ നൂറ് കുടുംബങ്ങൾക്ക് സി.പി.എം ഏരിയ കമ്മിറ്റി ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. അണിയൽ കടപ്പുറത്ത് ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ.പി. പ്രീനിൽ, പി.വി. ലൂയീസ്, എ.കെ. ശശി, കെ.കെ. ജോഷി, ജീവൻ മിത്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത് എന്നിവർ സംസാരിച്ചു.