sahodaran

വൈപ്പിൻ : സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലെ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം നൽകുന്ന സഹോദരൻ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023, 2024 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച വൈജ്ഞാനിക ഗ്രന്ഥത്തിനാണ് പുരസ്‌കാരം നൽകുക. ആഗസ്റ്റ് 22 ന് നടക്കുന്ന സഹോദരൻ അയ്യപ്പൻ 135-ാം ജന്മവാർഷിക സമ്മേളനത്തിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും. 20,000 രൂപയാണ് പുരസ്‌കാര തുക. ഗ്രന്ഥത്തിന്റെ നാല് കോപ്പികൾ വീതം 25 നകം അയക്കണമെന്ന് സംഘാടകർ അറിയിച്ചു. ഡോ. കെ.കെ.ജോഷി സെക്രട്ടറി, സഹോദരൻ അയ്യപ്പൻ സ്മാരകം,ചെറായി 683514 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.