വൈപ്പിൻ: കർത്തേടം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സംസ്ഥാനത്തെ മികച്ച സഹകരണ സംഘത്തിനുള്ള പുരസ്കാരം നേടി. തുടർച്ചയായി രണ്ടാം വർഷമാണ് സംഘം ഈ നേട്ടം കൈവരിക്കുന്നത്. പ്രസിഡന്റ് ആൽബർട്ട്, വൈസ് പ്രസിഡന്റ് അഡ്വ. ഡെനിസൺ കോമത്ത്, സാവുൾ റോച്ച, കെ.ജെ. ഡള്ളസ്, കെ.ടി. ക്ലീറ്റസ്, ടി.വി. ഷാജി, റോമിനി സാജൻ, സബീന സബാൻ, സംഘം സെക്രട്ടറി ആന്റണി എന്നിവർ കോട്ടയം മാമൻമാപ്പിള ഹാളിൽ വച്ച് സഹകരണ മന്ത്രി വി.എൻ. വാസവനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.