kudaikavu-palam-

പറവൂർ: സംസ്ഥാനത്തെ അമ്പത് ശതമാനം റോഡുകളും ബി.എം ബി.സി നിലവാരത്തിലാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പറവൂർ -ചാത്തനാട് റോഡിൽ വീതികൂട്ടി പുനർനിർമിച്ച കുണ്ടേക്കാവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങളാണ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയത്. പറവൂരിന്റെ വികസനത്തിന് സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മകുമാരി, പാലം വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അന്ന പാപ്പച്ചൻ, ഉത്തരമേഖല പാലം വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. രമ തുടങ്ങിയവർ സംസാരിച്ചു.