കോലഞ്ചേരി: അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ ഭാഗമായി മഴുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് ടി.ഒ. പീറ്റർ പതാക ഉയർത്തി. ട്രഷറർ കെ.എൻ. ശിവൻ അദ്ധ്യക്ഷനായി. സെക്രട്ടറി അരുൺ വാസു, ഭരണസമിതി അംഗങ്ങളായ കെ.ജെ. തോമസ്, ഒ.എം. ഹരിദാസ്, സിജു കടയ്ക്കനാട്, എം.ഐ. കുര്യാച്ചൻ, പി. അബ്രാഹാം, സരീഷ് ഫിലിപ്പ്, സോമി സാജു, സുജാത ശശി, വി.പി. ആര്യ, ടി.ടി. ജീമോൾ, ബേസിൽ ജേക്കബ് വർഗീസ് എന്നിവർ സംസാരിച്ചു.