പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും ഇന്ന് പറവൂർ വ്യാപാരഭവൻ ഹാളിൽ നടക്കും. രാവിലെ പത്തരക്ക് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് അദ്ധ്യക്ഷനാകും. ജില്ലയിലെ 252 യൂണിറ്റുകളിൽ നിന്നായി 1124 കൗൺസിൽ അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.