
ആലുവ: ആലുവ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി. പ്രിൻസിപ്പൽ കുമാരി സുജ, ഹെഡ്മിസ്ട്രസ് നടാഷ, അദ്ധ്യാപകരായ ധന്യ, മോഹൻ രാജ്, സിൻലി, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
എടത്തല എൻ.എ.ഡി ശിവഗിരി സചേതന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുസ്തകചർച്ചയും സംഘടിപ്പിച്ചു. നാടക പ്രവർത്തക സുനിത ജോയ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ. ദാസൻ അദ്ധ്യക്ഷനായി. ബഷീറിന്റെ പ്രേമലേഖനം എന്ന നോവൽ അമ്പിളിദാസ് അവതരിപ്പിച്ചു. വി.എസ്. ഗോപകുമാർ, എ. വി രഘുനാഥ്, ലൈബ്രറി സെക്രട്ടറി കെ.എ. രാജേഷ്, എം.എസ്. സുരാജ്കുമാർ, കെ.ബി. രാമകൃഷ്ണൻ, എം.പി. റഷീദ്, ശ്രീദേവി ജ്യോതിഷ്, മുഹമ്മദ് നിസാം, എ. അജിത എന്നിവർ സംസാരിച്ചു.