പറവൂർ: പറവൂർ നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും വയോജങ്ങൾക്കും ഒന്നര ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനു വട്ടത്തറ, സജി നമ്പിയത്ത്, കൗൺസിലർമാരായ എം.കെ. ബാനർജി, ഡി. രാജ്കുമാർ, ജി. ഗിരീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രജനി എന്നിവർ പങ്കെടുത്തു.