തെക്കൻപറവൂർ: തെക്കൻപറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ പാർലമെന്റ് ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സത്യപ്രതിജ്ഞ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. കസ്റ്റംസ് ആൻഡ് സെൻട്രൽ ജി.എസ്.ടി സൂപ്രണ്ട് രജിത് .എസ്, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്‌കൂൾ മാനേജർ ഫാ. മനോജ് വർഗീസ് തുരുത്തേൽ, അസി. മാനേജർ വി.വൈ. തോമസ്, പ്രിൻസിപ്പൽ റിതു റോയ് പിറ്റ്, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേഫ് തുടങ്ങിയവർ സംസാരിച്ചു. മുഖ്യാതിഥികൾ കുട്ടികളെ ബാഡ്ജും സ്ലാഷും അണിയിച്ചു. പ്രിൻസിപ്പൽ റിതു റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു.